.::കലിക::. മലയാളം ഓണ്‍ലൈന്‍ മാഗസിന്‍
ലോകം
രമ്യാ ആന്റനിയുടെ “ ശലഭായനം” എന്ന കവിതാ സമാഹാരം മലയാളത്തിന്റെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ 24-01-2010 ഞായറാഴ്ച  പ്രകാശനം നിര്‍വ്വഹിച്ചു.ഡോ ടി.എന്‍.സീമ പുസ്തകം ഏറ്റുവാങ്ങി കവിതകള്‍ പരിചയപ്പെടുത്തി.
രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന്‍ ദൃശ്യരൂപമൊരുക്കി . ഏകദിന ചിത്രശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരിചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന്‍ (സ്ക്കള്‍പ്പ്ച്ചര്‍) സുജിത്(പെയിന്റിംഗ്) നിസാര്‍ എല്‍ (പെയിന്റിംഗ്) എന്നിവര്‍ നേതൃത്വം നല്‍കി. കുരീപ്പുഴ ശ്രീകുമാര്‍ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , ഡോ ജയന്‍ ദാമോദരന്‍ , ബാബു രാമചന്ദ്രന്‍ , സന്ധ്യ എസ് എന്‍ , ജോഷി എന്നിവര്‍ സംസാരിച്ചു .
അര്‍ബ്ബുദ രോഗിയായ രമ്യ 28-01-2010 വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയാണ്.ആ ശലഭത്തിന്റെ രോഗമുക്തിയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.അതോടൊപ്പം എല്ലാവരും ഒരു പുസ്തകമെങ്കിലും വാ‍ങ്ങി രമ്യയെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.അവളുടെ ചികിത്സയ്ക്ക് ധാരാളം പണച്ചിലവുണ്ട്. അതിലേയ്ക്ക് നിങ്ങളുടെ സഹായവും ഇതോടൊപ്പം അഭ്യര്‍ത്ഥിക്കുന്നു..
ഈ പുസ്തകം ഭംഗിയാക്കിയ കൂട്ടം നെറ്റ് വര്‍ക്കിന് കലികയുടെ അഭിനന്ദനങ്ങള്‍...
പുസ്തകത്തിന്റെ വില: 75 രൂപ ..    
പുസ്തകം ആവശ്യമുള്ളവര്‍ പൂര്‍ണ്ണവിലാസവും,ഫോണ്‍ നമ്പരും മെയില്‍ അയയ്ക്കുക.

This e-mail address is being protected from spambots. You need JavaScript enabled to view it

അല്ലെങ്കില്‍ ഏഡിറ്റര്‍ സൂരജുമായി ബന്ധപ്പെടുക

phone :9447025877(കേരളം)

 
 
ലോകം

പ്രായത്തെ തോല്‍പ്പിക്കുമ്പോള്‍

ഗിരീഷ്‌ എ എസ്‌

തൊണ്ണൂറ്‌ വയസുള്ളൊരാള്‍ ഉയരമേറിയ മരത്തില്‍ കയറുന്നത്‌ കാഴ്‌ചക്കാര്‍ക്ക്‌ കൗതുകമായിരിക്കും. തിങ്ങി നിറഞ്ഞോടുന്ന ജീപ്പില്‍ ഇത്രയും വയസുള്ളൊരാള്‍ തൂങ്ങി പിടിച്ചുനിന്ന്‌ യാത്ര ചെയ്യുന്നത്‌ അതിലും അതിശയമായിരിക്കും. എന്നാല്‍ ഇതെല്ലാമാണ്‌ കൃഷ്‌ണേട്ടന്‍. വാര്‍ധക്യത്തിന്റെ വീര്‍പ്പുമുട്ടലുകള്‍ക്കിടയിലും കടത്തിണ്ണയില്‍ അന്തിയുറങ്ങി അധ്വാനിച്ച്‌ ജീവിക്കുന്നതിന്റെ ആനന്ദമാണ്‌ ഇന്നും ആ മുഖത്ത്‌ തെളിയുന്നത്‌.

Read more...
 
സഞ്ചാരം

തിരുനെല്ലി

നിരക്ഷരന്‍

 മാനന്തവാടിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് ‘ദക്ഷിണ‍ കാശി‘ എന്നറിയപ്പെടുന്ന തിരുനെല്ലിയിലേക്ക്. വളരെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലിയിലെ പ്രധാന ആകര്‍ഷണം. അമ്പലവും പ്രാര്‍ത്ഥനയുമൊക്കെ മനസ്സിലാണ് കൊണ്ടുനടക്കുന്നതെങ്കിലും മാനന്തവാടിയില്‍ പോകുമ്പോഴെല്ലാം, സമയം അനുവദിക്കുമെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ഞാന്‍ പോകാറുണ്ട്. ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്തിന്റെ പ്രകൃതിസൌന്ദര്യമാണ് ആ യാത്രയ്ക്കുള്ള ഒരു പ്രധാനകാരണം. രാത്രിയായാല്‍ ആനയിറങ്ങുന്ന കാട്ടുവഴികളിലെ, കൂറ്റന്‍ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടേയും‍ തണലിലൂടെ വണ്ടിയോടിച്ച് പോകുന്നതിന്റെ സുഖമാണ് മറ്റൊരു കാരണം.

 

 

Read more...
 
കവിത

ഉടഞ്ഞു പുറത്തേക്ക്‌ പ്രവഹിക്കുന്ന മണ്‍കുടത്തിലെ ഒഴിവ്‌

എം എന്‍ ശശിധരന്‍

1. ചാവേര്‍ലിപികളുടെ സീര്‍ക്കാരങ്ങള്‍
ഞാന്‍ + നീ = നാം
യുദ്ധയും സന്ധിയും ഇടകലര്‍ന്ന
സങ്കീര്‍ണ്ണ സങ്കുലിത രൂപകം
പരസ്‌പരം
ഇരമ്പിഞെരിച്ചു പൊട്ടിശൂന്യമാകുന്ന
ചാവേര്‍ലിപികളുടെ
ലളിതഗണിത സമവാക്യം 

 

Comments (1)
Read more...
 
« StartPrev1234NextEnd »

Page 1 of 4

കലിക

വാര്‍ത്തകള്‍

 


    എല്ലാ വായനക്കാര്‍ക്കും

    കലികയുടെ

    ഹൃദയം നിറഞ്ഞ

    ക്രിസ്തുസ്സ് ആശംസകള്‍

 

      കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

       

We have 19 guests online
Banner
Banner