| കവിത | |||||
നേര്‍ക്കാഴ്ച പങ്കിടും നേരം കണ്ണുകളൊരേ പക്ഷമാണ്, ഒളിച്ചുനോട്ടത്തിലും കേള്‍വിയിലെ പങ്കുകാര്‍ക്കിടയില്‍ വേര്‍തിരിവുകളുടെ മുഴുനീള ജീവകാലം നമ്മള്‍ ആരോപിയ്ക്കുന്നുണ്ട് കേട്ടതും കേള്‍ക്കാനിടയുള്ളതും കേട്ടുകേള്‍വികളും കൂടിക്കുഴഞ്ഞ വിഷമാവസ്ഥയില്‍, ചില നേരത്തെങ്കിലും ഇഷ്ടാനിഷ്ടങ്ങളെ ഇഴകീറി കടത്തിവിടാന്‍ പാകത്തില്‍ അനേകം കടമ്പകള്‍ ഒരുക്കുന്നുണ്ട് അരുതായ്കകളെ മറുചെവിയിലൂടെ വിട്ടുകളയാമെന്ന പരിഹാര ചിന്തകള്‍ ഈ ഇല്ലാക്കടമ്പകളിലാണ് പൂത്തുകായ്ച് കേള്‍വിയുടെ കണ്ണടപ്പിയ്ക്കുന്നത്
|
കലിക
വാര്‍ത്തകള്‍
We have 20 guests online



സുരേന്ദ്രന്‍
നല്ല കവിത
ആശംസകള്‍