കവിത

മഴക്കാലം

ദേവദാസ്.എ.സി

കളിക്കാലമെല്ലാം
കഴിഞ്ഞാല്‍ തുറക്കും
വെളിച്ചം പരത്തുന്ന
വിദ്യാലയങ്ങള്‍
തിളച്ചുള്ള
ചൂടിന്നൊരാശ്വാസമേകി-
ത്തളിച്ചൊട്ടു പെയ്യും
മഴക്കാലമാകും

കുടച്ചോട്ടിലമ്മേടെയൊക്കത്തിരുന്ന-
ങ്ങിടയ്ക്കൊക്കെ
പിന്നോട്ടു ചാഞ്ഞും
ചെരിഞ്ഞും
തുടിയ്ക്കും മഴത്തുള്ളി
കൈകൊണ്ടു മെല്ലെ-
ക്കുടിയ്ക്കും ചിരിയ്കും
രസിയ്ക്കും ദിനങ്ങള്‍!

കനത്തില്‍പ്പതിയ്ക്കുന്നൊരാലിപ്പഴത്തിന്‍
നിനയ്ക്കാത്ത
ശബ്ദത്തിലാഹ്ലാദമാര്‍ത്തും
ജനല്‍പ്പാളിമെല്ലെത്തുറന്നാല്‍
തരുന്നാ
നനഞ്ഞുള്ള തൂവാലതന്‍
ചുമ്പനങ്ങള്‍!

മഴക്കാലമായാല്‍ച്ചിലര്‍ക്കൊക്കെ
ഹര്‍ഷം
തുഴഞ്ഞും രസിച്ചും
തിമര്‍ക്കും ജനങ്ങള്‍!
ഒഴിഞ്ഞങ്ങു പോകാത്ത
ദാരിദ്ര്യ;മെന്നും
പഴിച്ചും സഹിച്ചും
ചിലര്‍ക്കാകെ ദുഃഖം

Comments (3)
You make me think of my past memories to
1 Monday, 13 July 2009 10:08
Dani Darmi
You make me think of my past memories too...feel like crying after looking ... someone else's mistake". so if you allow ur past to haunt too much

I like much this poem
Wishing you all the best
This e-mail address is being protected from spambots. You need JavaScript enabled to view it
orikalum markanvatha balyakalavum ethri
2 Saturday, 18 July 2009 21:23
kasaragode sajesh
orikalum markanvatha balyakalavum ethri mazhzza nanju padavarmbil koodi kathaparnju pokunna vidhalyvum oru nala kavitha its good
Thank you.
3 Tuesday, 28 July 2009 21:35
devadas
Thank you.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 17 guests online