|
കവിത
|
| നിറം മാറിയ കൊന്നപ്പൂക്കള്‍ ലീല എം ചന്ദ്രന്‍ |  | പടികള്‍ ഇറങ്ങുമ്പോള്‍ നോട്ടം തൊടിയിലേയ്ക്കായി. കണ്മുന്നില്‍ അവിശ്വസനീയമായ കാഴ്ച.. പൂത്തു നില്‍ക്കുന്ന ശീമക്കൊന്നയില്‍ നിറയെ വെളുത്ത പൂക്കള്‍. ഇതുവരെ കണ്ടിട്ടുള്ളത് വര്‍ണ്ണം കലര്‍ന്നവ. ഒറ്റപ്പെട്ടതെന്ന തോന്നലില്‍, അത്യപൂര്‍വ്വമെന്ന ചിന്തയില്‍ കണ്ണുകള്‍ തിരിക്കുമ്പോള്‍, പൂത്തു തുടങ്ങുന്ന കൊച്ചുകൊച്ചു കൊന്നകളിലും വെളുവെളുത്ത പൂക്കള്‍. ഇപ്പോഴും നന്നായോര്‍ക്കുന്നു, കഴിഞ്ഞ തവണ ഇതില്‍ നിറമുള്ള പൂക്കളായിരുന്നു. ഇളം വയലറ്റു കലര്‍ന്ന റോസുനിറമുള്ളവ. എന്നാലിപ്പോള്‍....... കാലത്തിന്റെ കൗതുകമോ? കാലാതീത വിളയാട്ടമോ?
|
eniyum ezhuthuka,,,,,,